Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, ,

കായിക മത്സരം സംഘടിപ്പിച്ചു

1 minute

Read Time

നെടുമങ്ങാട്: ഭാരത സർക്കാരിന്റെ കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെയും, മൂഴിയിൽ ടിപ്പു
കൾച്ചറൽ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നെടുമങ്ങാട് ബ്ലോക്ക് തല കായിക മത്സരങ്ങളുടെ ഭാഗമായി വട്ടക്കുളം ടർഫിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു.

സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗം പുലിപ്പാറ യൂസഫ്, നെടുമങ്ങാട് ശ്രീകുമാർ, പത്താം കല്ല് ഇല്യാസ്, സബിത ഹാഷിം, സജീവൻ. എസ്, അഫ്സൽ പത്താംകല്ല്, തുടങ്ങിയവർ സംസാരിച്ചു.

ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് നൈറ്റ് വാരിയസും,രണ്ടാം സ്ഥാനം ക്രിയേറ്റീവ് ടീമും വിജയിച്ചു.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!