ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം

ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അധ്യയന വർഷം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കേരള നഴ്സ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച ഒരു അതോറിറ്റി നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. കേരള നഴ്‌സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

error: Content is protected !!
onwin