കെ ഇ ഡബ്ലിയു എസ് എ തിരുവനന്തപുരം ജില്ലാ സമ്മേളനം 12 ന്

കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ 34-ാം മത് തിരുവനന്തപുരം ജില്ലാ സമ്മേളനം 2022 ഒക്ടോബർ 12 തിയതി ബുധനാഴ്ച കെ.രാജു നഗറിൽ (റെയിൽ കല്യാണമണ്ഡപം, തമ്പാനൂർ) വച്ചു നടക്കുന്നു.

കേരളത്തിലെ അംഗീകൃത വയർമെൻമാരുടെയും സൂപ്പർവൈസർമാരുടെയും ഉന്നമനത്തിനും വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിനുമായി 1980 മുതൽ സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചുവരുന്ന സ്വതന്ത്ര തൊഴിലാളി സംഘടനയാണ് കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസി യേഷൻ (KEWSA).

പൊതുസമ്മേളനം ബഹു. എം.എൽ.എ. ശ്രീ. എം. വിൻസെന്റും പ്രതിനിധി സമ്മേളനം ബഹു. എം.എൽ. എ ശ്രീ. വി.കെ. പ്രശാന്തുമാണ് നിർവ്വഹിക്കുന്നു. സമ്മേളനത്തിൽ ശ്രീ. റഫിയുദ്ദീൻ കെ. കെ. (ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ) KESWA സംസ്ഥാന ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിക്കുന്നു. സമ്മേളനത്തിൽ SSLC, PLUS TWO പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസഅവാർഡുകൾ നൽകുന്നു.
കൂടാതെ അസുഖബാധിതരായിട്ടുള്ള അംഗങ്ങൾക്കായിയുള്ള ചികിത്സാസഹായവും നല്‍കുന്നു.

error: Content is protected !!