Category: TECHNOLOGY
-

ചന്ദ്രയാൻ -3: ചന്ദ്രോപരിതലത്തിൽ പകർത്തിയ ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
ചന്ദ്രയാൻ -3 ബഹിരാകാശ പേടകം 2023 ഓഗസ്റ്റ് 23 ന് ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രം ഇതാ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ബഹിരാകാശ പേടകം ഇറക്കിയ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി, തണുത്തുറഞ്ഞ ജലത്തിന്റെ പ്രധാന ശേഖരം സൂക്ഷിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
-

ചന്ദ്രയാൻ: ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യക്ക് അനുമോദനം, ആശംസ
ജൊഹന്നാസ്ബെർഗ്: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും കൈയ്യടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയായതോടെയാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.
-

ചാന്ദ്രയാന്‍ ലാൻഡിംഗ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍തല്‍സമയം കാണാൻ സൗകര്യം ഒരുക്കി: മന്ത്രി ഡോ. ആർ ബിന്ദു
ചാന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കി. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പരിപാടി. 6.04ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്ക്രീനില്‍ കാണാനുള്ള അസുലഭാവസരം തിരുവനന്തപുരം നിവാസികൾക്ക് ലഭിച്ചു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍…
-

ഭരണഭാഷ സേവന പുരസ്‌കാരം: അവസാന തിയതി സെപ്റ്റംബർ 15
രണ രംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3 വിഭാഗത്തിൽപെട്ട ടൈപ്പിസ്റ്റ് /കമ്പ്യൂട്ടർ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാന ഭരണ സേവന പുരസ്‌കാരങ്ങളും എല്ലാ വിഭാഗത്തിൽപെട്ട ജീവനക്കാരെയും പരിഗണിക്കുന്ന ഗ്രന്ഥരചന പുരസ്‌കാരവും (സംസ്ഥാനതലം) ക്ലാസ് 3 വിഭാഗത്തിൽപെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണ ഭാഷ സേവന പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3…
-

അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളും, എസ് പി സി യൂണിറ്റും
ഇന്ത്യയിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന G20 ഉച്ചകോടിക്ക് മുന്നോടിയായി ഐക്യ രാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനും അവസരം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻ നിർത്തി #IAm_The_Solution എന്ന ബാനറിൽ നടത്തി വരുന്ന വിവിധ പദ്ധതികൾ വിശദീകരിക്കുന്നതിനാണ് ക്ഷണം ലഭിച്ചത്.സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് പ്രവർത്തനങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടത്.ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം…
-

പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17,18,21 തിയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടക്കും. സമയക്രമം ചുവടെ ചേർക്കുന്നു.ആഗസ്റ്റ് 17ന് രാവിലെ 9ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, കുശവൻ, പട്ടികവർഗം, കുടുംബി, അനാഥർ, THSLC സർട്ടിഫിക്കറ്റ് ഉള്ളവർ, ടെക്‌സ്‌റ്റൈൽ സൾട്ടിഫിക്കറ്റ് ഉള്ളവർ, വനിതാ പോളിടെക്‌നിക്ക് കോളജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് (HCT) വിഭാഗത്തിൽ താത്പര്യമുള്ള ശ്രവണവൈകല്യമുളളവർ എന്നിവർക്കുള്ള പ്രവേശനമാണ് നടക്കുന്നത്. ആഗസ്റ്റ് 17 രാവിലെ 9.30ന്- 6000…
-

യു.ഐ.ടി കല്ലറയില്‍ സീറ്റൊഴിവ്
യു.ഐ.ടി കല്ലറയില്‍ ബികോം കോ-ഓപ്പറേഷന്‍, ബി.എ ഇംഗ്ലീഷ് ലാംഗ്വിജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്സുകളില്‍ സീറ്റൊഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. സ്പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടി ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്കും, രജിസ്റ്റര്‍ ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും, ഡിഫക്ട് മെമ്മോ ലഭിച്ചവര്‍ക്കും പുതിയ ഓപ്ഷന്‍ നല്‍കാന്‍ ആഗസ്റ്റ് 14 വരെ അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946844058, 9074665860, 9745959698
-

പ്ലംബര്‍ ട്രേഡില്‍ പ്രവേശനം
നെടുമങ്ങാട് പേരുമല ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2804772, 9497268594, 9562698929
-

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐക്ക് പുതിയ വർക്ക്‌ഷോപ്പ് മന്ദിരം
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെ പുതിയ വർക്ക്‌ഷോപ്പ് മന്ദിരം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്ഗധരായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ വ്യാവസായിക പരിശീലനകേന്ദ്രങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ഐടിഐകൾ ഔപചാരിക വിദ്യാഭ്യാസത്തിനും വ്യവസായ ആവശ്യങ്ങൾക്കും ഇടയിലുള്ള പാലമായി പ്രവർത്തിക്കുന്നുവെന്നും വ്യവസായങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഐ.ടി.ഐകളിൽ പാഠ്യപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ സൈദ്ധാന്തിക അറിവ് നേടുക മാത്രമല്ല വർക്ക്‌ഷോപ്പുകൾ, ലാബ് സെഷനുകൾ എന്നിവയിലൂടെ പ്രായോഗിക അറിവും നേടുന്നു. ഇത്…
You May Have Missed













