Category: TECHNOLOGY
-

നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികൾക്ക് മുൻതൂക്കം:മന്ത്രി ഡോ. ആർ ബിന്ദു
നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികളാണ് കലാലയങ്ങളിൽ വിഭാവനം ചെയ്യുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ ബി എ അക്രെഡിറ്റേഷൻ ലഭിച്ചതിനെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രികേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേട്ടങ്ങളുടെ പട്ടികയിൽ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റേടത്തോടും ആത്മവിശ്വാസത്തോടുംകൂടി സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ കടന്നുവരുന്ന കാലമാണിത്. അതിന്റെ അഭിമാനകരമായ തെളിവാണ് പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജ് കൈവരിച്ചിരിക്കുന്ന…
-

കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി
കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി. ടയറുല്പാദന പ്രക്രിയിലെ വിവിധ മേഖലകളിൽ പുറംകരാർ അനുവദിക്കണമെന്ന് മാനേജ്മെന്റും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സ്ഥാപനത്തിൽ രൂപംകൊണ്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുരഞ്ജന ചർച്ചയിൽ പുറം കരാർ അനുവദിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം തത്വത്തിൽ അംഗീകരിച്ചും തൊഴിലാളികളുടെ ശമ്പളത്തിൽ 11,500/- രൂപയുടെയും ഹാജർ അലവൻസിൽ 500/- രൂപയുടെയും വർദ്ധനവ് വേണമെന്ന തൊഴിലാളി യൂണിയനുകളുടെ…
-

ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി
ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി. ഐ.സി.എ.ആര്‍ – കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ), മിത്രനികേതന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 15 ഹെക്ടര്‍ പൈനാപ്പിള്‍ കൃഷിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് മൂലകങ്ങളുടെ സ്‌പ്രേയിംഗ് നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. മൂവാറ്റുപുഴ സ്വദേശിയായ പ്രഭാ രാജപ്പന്‍ ആണ് 15 ഹെക്ടര്‍ കൃഷിഭൂമിയില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരുന്നത്. കെ.വി.കെ സീനിയര്‍ സൈന്റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോക്ടര്‍. ബിനു ജോണ്‍ സാമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഹെക്ടാ…
-

ജീവിതശൈലിയും രക്തധമനി രോഗങ്ങളും: കാര്യങ്ങൾ മനസിലാക്കാം
ദേശീയ വാസ്‌കുലര്‍ ദിനം – ഓഗസ്റ്റ് 6 മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും ഗ്ലൂക്കോസും ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴല്‍ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകള്‍ വഴി ഹൃദയത്തില്‍ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്‌ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്ന് പോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാന്‍…
-

പരിചരണത്തിന്റെയും ചികിത്സയുടെയും പുത്തന്‍ ആശയത്തിന് ഇന്ന് ഒരു ദശാബ്ദം
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സംരംഭമായ കെയര്‍ ആന്‍ഡ് ക്യൂര്‍’ ആരംഭം കുറിച്ചിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു. തങ്ങളുടെ സേവനങ്ങള്‍ പരമാവധി ആള്‍ക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനങ്ങള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ആശ്വാസഹസ്ഥാവുമായി പാലിയേറ്റീവ് കെയര്‍, മെഡിക്കല്‍ ചികിത്സ സഹായം എന്നിവയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവര്‍ത്തിച്ചു വരുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് ആറാം തീയതി ഓ ബൈ താമരയില്‍ വച്ച് നടന്ന ചടങ്ങില്‍ കലാപരിപാടികളും മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് അവാര്‍ഡ് ദാനവും…
-

അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവിന് വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി
അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവ് ബയോസിയോൺ വിശ്വപ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലങ്ങ് റിസർച്ച്, ജർമ്മനി ഡയറക്ടർ പ്രൊഫസർ ഡോക്ടർ ഡോക്ടർ ഹാബില്‍ തോമസ് ബ്രൗൺ വെള്ളായണി കാർഷിക കോളേജിൽ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര സഹകരണത്തിന് പുതിയൊരു വഴിത്തിരിവാകട്ടെ ബയോസിയോൺ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്ക് ശേഷം ബയോടെക്നോളജിയുടെ അനന്തസാധ്യതകളെ ക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംവദിക്കുന്നതിനായുള്ള പഞ്ചദിന ശാസ്ത്രസംഗമത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലും തുടർന്നുള്ള പാനൽ…
-

സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
സ്‌ട്രോക്ക് പഠന റിപ്പോര്‍ട്ട് ശില്‍പശാലയില്‍ അവതരിപ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന മെഡിക്കല്‍ കോളേജുകളിലും ആരോഗ്യ വകുപ്പിന് കീഴില്‍ 10 ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്തെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമ്പൂര്‍ണ സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാക്കി. ശ്രീ ചിത്രഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ കൂടിയടിസ്ഥാനത്തില്‍ 14 ജില്ലകളിലും സ്‌ട്രോക്ക് സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രത്യേക പ്രോജക്ട്…
-

അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: പ്രമുഖ കേശ-ചര്‍മ്മ സംരക്ഷണ ബ്രാന്‍ഡായ അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുപത്തിയൊന്നാമത് ബ്രാഞ്ചാണ് കൊച്ചി മാധവാ ഫാര്‍മസി ജംഗ്ഷനിലെ ശീമാട്ടി അര്‍ബന്‍ ജംഗ്ഷനില്‍ സിനിമാ താരങ്ങളായ അജു വര്‍ഗീസ്, അനുശ്രീ നായര്‍, ശീമാട്ടി സിഇഒ ബീനാ കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച സേവനം, അത്യാധുനിക സാങ്കേതികവിദ്യ, മുടി തഴച്ചുവളരുന്നതിനുള്ള വെല്‍നസ് സൊല്യൂഷനുകള്‍ എന്നിവ നല്‍കുന്നതിനാണ് അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ ക്ലിനിക് പ്രാധാന്യം നല്‍കുന്നത്. പെര്‍ക്യുട്ടേനിയസ്…
You May Have Missed














