രാജ്ഭവനിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ദൃശ്യങ്ങൾ.
Read MoreCategory: NEWS
ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോകുമ്പോൾ കാണാതായ 1.1 ലക്ഷം ശമ്പളത്തിൽനിന്ന് ഈടാക്കും: കെഎസ്ആർടിസി സിഎംഡി
തിരുവനന്തപുരം… കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയപ്പോൾ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഈടാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി: ബിജു പ്രഭാകർ. ഇതിനായി നോട്ടിസ് നൽകുമെന്നും അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. കെഎസ്ആർടിസി വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് ഉന്നത അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ച മുൻപു നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തിൽ മറ്റു നടപടികളൊന്നും ആയിട്ടില്ല.അതേസമയം, പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നൽകിയ രീതിയെപ്പറ്റി വിമർശനം ഉയരുന്നുണ്ട്. ഡിപ്പോയിൽ നിന്നു പണം നഷ്ടപ്പെട്ടാൽ കോർപറേഷൻ അധികൃതർ പരാതി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവിടെ പണവുമായി പോയ താൽക്കാലിക ജീവനക്കാരിയാണ് പരാതിപ്പെട്ടത്.പണം കൊണ്ടുപോയതിലും ചട്ടലംഘനങ്ങളുണ്ട്. പണം കൊണ്ടുപോകുമ്പോൾ ഉത്തരവാദപ്പെട്ട ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ഒപ്പം പോകണം. യാത്രാബസിൽ പണം കൊണ്ടുപോകരുതെന്നും നിർദേശമുള്ളതാണ്. ഇതൊന്നും പാലിച്ചിട്ടില്ല.ഡിപ്പോയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബാങ്കിലേക്കാണ്…
Read Moreബീയാര്‍ പ്രസാദ് അന്തരിച്ചു
ജനപ്രിയ ടിവി ചാനല്‍ അവതാരകനായിരുന്ന ബീയാര്‍ പ്രസാദ് അന്തരിച്ചു (61 വയസ്). നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവുമായിരുന്നു ബീയാര്‍ പ്രസാദ്.
Read Moreമോട്ടോർ വാഹന വകുപ്പിൽ AMVI ആയി ചേരാൻ അവസരം
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) വിദ്യാഭ്യാസ യോഗ്യത:SSLC യോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (3 വർഷ കോഴ്സ് ) അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ്പ്രായപരിധി: 21 – 36 വയസ്സ്. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)ശാരീരിക യോഗ്യതകൾഉയരം – 165 സെ.മീ, 152 സെ.മീ (സ്ത്രീകൾ)നെഞ്ചളവ് -81 -86 സെ.മീഅപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023 യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ പി എസ്…
Read Moreകെ. എസ്. റ്റി. പെൻഷനേഴ്‌സ് സംഘ് സെക്രട്ടറിയേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി
തിരുവനന്തപുരം: പെൻഷൻ വർദ്ധന ഉടൻ നടപ്പാക്കുക, DA – DR നിരക്കുകൾ തുല്യമാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പ്രതിമാസ പെൻഷൻ കൃത്യമായി വിതരണം ചെയ്യുക, 2022 ജനുവരി മുതൽ വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, താൽക്കാലിക സർവ്വീസുംകൂടി കണക്കിലെടുത്ത് പെൻഷൻ അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ KSRTC പെൻഷൻ കാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ. എസ്. റ്റി. പെൻഷനേഴ്‌സ് സംഘ് ( BMS ) ന്റെ നേതൃത്വത്തിൽ കെ. എസ് ആർ. റ്റി. സി. പെൻഷൻകാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ട ധർണ്ണ ബി. എം. എസ്. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. ബി. എം. എസ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ.…
Read Moreസ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്
സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ് കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായിവിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായിബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു,…
Read Moreകെ. കരുണാകരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് തരൂര്‍
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ: ശശി തരൂർ എം പി യ്ക്ക് അദ്ധ്യക്ഷൻ കെ. മുരളീധരൻ എം പി ഉപഹാരം സമ്മാനിച്ചപ്പോൾ. ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ മുൻ ചെയർമാൻ കെ. മഹേശ്വരൻ നായർ, മുൻ എം എൽ എ അഡ്വ: ടി. ശരത്ചന്ദ്രപ്രസാദ്, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം പി പീതാംബരക്കുറുപ്പ്, ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ സമീപം.
Read Moreമൂന്നാമത് കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭമതികളെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നൽകിവരുന്ന കൈരളി ഗവേഷക പുരസ്‌ക്കാരങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു. പ്രമുഖ ശാസ്ത്രജ്ഞർക്ക് അവരുടെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈരളി ഗവേഷക പുരസ്ക്കാരം, റിസര്‍ച്ച് ഫാക്കല്‍റ്റിക്ക് നല്‍കുന്ന കൈരളി ഗവേഷണ പുരസ്ക്കാരം എന്നിവയാണ് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ഡോ. ബിന്ദു പ്രഖ്യാപിച്ചത്. പുരസ്‌ക്കാര ജേതാക്കൾ: (വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്ക്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും) പ്രൊഫ. സലിം യൂസഫ് (പ്രൊഫസര്‍ ഓഫ് മെഡിസിന്‍സ്, മാക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി, കാനഡ / സയന്‍സ്). ഡോ. എം. ലീലാവതി…
Read Moreപ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം, ജനുവരി 6 മുതല്‍ 18 വരെ
തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റും (സി എം ഡി) സംയുക്തമായി ജനുവരി ആറുമുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക് ബിസ്സിനസ്സ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുകയെന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18-ന് തൃശ്ശൂര്‍ ജില്ലയിലുമാണ് പരിശീലനം. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് (എൻ. ഡി. പി. ആർ. ഇ.എം ) പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി , മത്സ്യബന്ധനം , മൃഗപരിപാലനം ,വാണിജ്യം ,ചെറുകിട വ്യവസായം ,സര്‍വീസ്…
Read MoreJEE മെയിൻ 2023: സൗജന്യപരിശീലനവുമായി എൻ. ടി. എ.
ജെ .ഇ. ഇ. മെയിൻ പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) വിദ്യാർഥികൾക്ക് സൗജന്യപരിശീലനം നൽകുന്നു. ഇതിനായി പ്രത്യേക ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ (ടി.പി.സി.) ആരംഭിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമായി പരിചയപ്പെടാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. താത്പര്യമുള്ളവർക്ക് nta.ac.in വഴി രജിസ്റ്റർചെയ്യാം. തങ്ങളുടെ പ്രദേശത്തിന് സമീപമുള്ള ടി.പി.സി. കണ്ടെത്തി പങ്കെടുക്കാം. ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ ജനുവരി സെഷനിലേക്ക് 12 വരെ അപേക്ഷിക്കാം. ജനുവരി 24, 25, 27, 28, 29, 30, 31 തീയതികളിലാണ് പരീക്ഷ. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജനുവരി മൂന്നാംവാരത്തോടെ ലഭ്യമാകും
Read More