അത്ലറ്റിക് മീറ്റില്‍ വിജയകിരീടമണിഞ്ഞ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ

പതിനഞ്ചാമത് സൗത്ത് സോൺ സഹോദയ അത്ലറ്റിക് മീറ്റിന്റെ വിജയകിരീടമണിഞ്ഞ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ. സെപ്റ്റംബർ 16, 17 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടന്ന മീറ്റിൽ 47 സ്കൂളുകളിൽ നിന്നും രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.

18 സ്വർണവും 17 വെള്ളിയും 17 വെങ്കലവും 206 റെക്കോർഡ് പോയിന്റും കരസ്‌ഥമാക്കിയാണ് ഭവന്‍സിലെ ചുണക്കുട്ടികൾ ചാമ്പ്യൻഷിപ് ട്രോഫി സ്വന്തമാക്കിയത്. തുടർച്ചയായി ഏഴാം തവണയാണ് (സൗത്ത് സോൺ സഹോദയ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടു തവണയും, വേണാട് സഹോദയ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് അഞ്ചു തവണയും) ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ ഈ വിജയ കിരീടം ചൂടുന്നത്.

കാറ്റഗറി തലത്തിലുള്ള കണക്കെടുത്താൽ, അണ്ടർ 17- ൽ ചാമ്പ്യൻസും, അണ്ടർ 14- ലും അണ്ടർ 19-ലും ഫസ്റ്റ് റണ്ണർ അപ്പ്‌-ഉം, അണ്ടർ 12 -ൽ സെക്കന്റ്‌ റണ്ണർ അപ്പ്‌-ഉം ഇവർക്ക് സ്വന്തം. അണ്ടർ 12 -പെൺകുട്ടികളിൽ മിഷേൽ അന്ന സജിയും അണ്ടർ 17- ആൺകുട്ടികളിൽ ദേവാനന്ദ് എസ് നായരും വ്യക്തിഗത ചാമ്പ്യന്മാരായി.

error: Content is protected !!