ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അപേക്ഷ ക്ഷണിച്ചു

ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ബോധപൂർണ്ണിമ’ പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ വിഭാഗങ്ങളിൽ ലഭിക്കുന്ന എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്ക് സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്കാരം നൽകും. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാവും പുരസ്കാരം.

‘നോ ടു ഡ്രഗ്സ്’ എന്നതാണ് ഓരോ വിഭാഗത്തിനും മത്സരവിഷയം. മുപ്പത് സെക്കന്റ് മുതൽ അഞ്ചു മിനിട്ടു വരെ ഹ്രസ്വചിത്രത്തിന് ദൈർഘ്യമാവാം. ഉപന്യാസം 1500 വാക്കിൽ കവിയരുത്. കഥ, കവിത, ഇ-പോസ്റ്റർ മത്സരങ്ങൾക്ക് മറ്റു നിബന്ധനയില്ല.

ഒരു ക്യാമ്പസിൽ നിന്ന് ഓരോ വിഭാഗത്തിലും ഓരോ എൻട്രി വീതമാണ് തിരഞ്ഞെടുത്തയക്കേണ്ടത്. തിരഞ്ഞെടുത്ത സൃഷ്ടികൾ entries.bodhapoornima@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഏതു വിഭാഗത്തിലേക്കുള്ള എൻട്രിയാണെന്ന് ഇ-മെയിലിൽ സബ്ജക്ടായി രേഖപ്പെടുത്തണം. ഒക്ടോബർ 22 ആണ് എൻട്രികൾ മെയിലിൽ ലഭിക്കേണ്ട അവസാന ദിവസം.

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സമാപനച്ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

error: Content is protected !!