പാക് ടീമിനെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ

അഫ്ഘാനിസ്ഥാനുമായുള്ള കളിയില്‍ പരാജയപ്പെട്ട പാക് ടീമിനോട്‌ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ ഇന്ത്യയുടെ കളികളില്‍ നിന്ന് പഠിക്കാൻ ആവശ്യപ്പെട്ടു.

നിലവിലെ ഏകദിന ലോകകപ്പിലെ നാല് കളികളിൽ രണ്ടെണ്ണം തോറ്റ പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മറ്റൊരു തോൽവി അർത്ഥമാക്കുന്നത് പാകിസ്ഥാന്റെ അഭിലാഷങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് കമ്രാൻ അഭിപ്രായപ്പെട്ടത്.

ഉഭയകക്ഷി പരമ്പരകളിൽ ഇന്ത്യയുമായി കളിക്കാത്തത് പാക്കിസ്ഥാന്റെ ഭാഗ്യമാണെന്നും അല്ലാത്തപക്ഷം മോശമായ രീതിയിൽ തങ്ങളെ പരാജയപ്പെടുമായിരുന്നുവെന്നും കമ്രാൻ പറഞ്ഞു. ക്രിക്കറ്റ് കളിയുടെ കാര്യത്തിൽ പാകിസ്ഥാൻ ടീം ഇന്ത്യൻ ടീമിനേക്കാൾ 10 വർഷം പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 14ന് അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാൻ 191 റൺസിന് പുറത്തായി. തിരിച്ച് 31-ാം ഓവറിനുള്ളിൽ ഇന്ത്യ ചേസ് പൂർത്തിയാക്കി.

error: Content is protected !!