കൃഷിരീതികള്‍ പഠിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്രയ്ക്ക് ഉടക്കിട്ടത് സിപിഎം. ഇസ്രയേലുമായി ലോഹ്യം വേണ്ടെന്ന സിപിഎം നയത്തിന്റെ ഭാഗമായാണ് കൃഷിമന്ത്രിക്കു മുഖ്യമന്ത്രി യാത്രാനുമതി നിഷേധിച്ചത്. സിപിഐ അനുമതി നല്‍കിയില്ലെന്നാണ് ഇതുവരേയും പ്രചരിച്ചിരുന്ന വാര്‍ത്ത. 20 കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിനു യാത്രാനുമതി നല്‍കി. യാത്രയ്ക്കു രണ്ടു കോടി രൂപ സര്‍ക്കാര്‍ മുടക്കുന്നതിനെതിരേ വിമര്‍ശനങ്ങളുണ്ട്.