സൂര്യാഘാതമേറ്റുള്ള മരണം തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കാനിടയായ സാഹചര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മാലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

error: Content is protected !!