കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്

ഇടത് സർക്കാരിൻ്റെ ശമ്പളം ഗഡുക്കളാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മെയ് 8 ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. 17-ാം തിയതിയായിട്ടും പൂർണ്ണ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് തിരു: ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണിസമരത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ശമ്പളം ഗഡുക്കളാക്കിയത് പിൻവലിക്കുക, കെഎസ്ആർടിസിയുടെ അന്തകനായ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള മെക്കാനിക്കൽ വർക്ക് നോംസ് പിൻവലിക്കുക, കെഎസ്ആർടിസിയുടെ മരണവാറണ്ടായ സുശീൽ ഖന്ന റിപ്പോർട്ട് തള്ളിക്കളയുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എംപ്ലോയീസ് സംഘ് സമരാവശ്യങ്ങൾ.

വിശപ്പിൻ്റെ രാഷട്രീയം മുന്നോട്ട് വച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രഖ്യാപിച്ച സൂചനാ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ വിഭാഗം ജീവനക്കാരെയും തൊഴിലാളി യൂണിയനുകളെയും മാന്യ യാത്രക്കാരെയും സ്വാഗതം ചെയ്യുന്നു.

error: Content is protected !!