ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്പൂര് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം നിര്‍മിച്ചു നല്‍കി. ഇതിന്റെ ഉദ്ഘാടനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിര്‍വഹിച്ചു. പത്തര ലക്ഷം രൂപ ചെലവഴിച്ചാണ് പാഠ്യ-പാഠ്യേതര സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയായ സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു വായനാമാസാചരണത്തിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. മറ്റ് ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രധാനാധ്യാപിക, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.