തിരുവനന്തപുരം: കെ. എസ്. പ്രേമചന്ദ്ര കുറുപ്പ് (റിട്ട. ഐ എ എസ്) അന്തരിച്ചു. ഇന്ന് (07-02-2024) വൈകുന്നേരം തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോടൊപ്പം അട്മിനിസ്ട്രെറ്റിവ് സര്‍വീസില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്‘ എന്ന സര്‍വീസ് സ്റ്റോറി എഴുതിയിരുന്നു. ലേബർ കമ്മിഷണർ, തൃശൂർ, മലപ്പുറം ജില്ലകളിൽ കലക്ടർ ഉള്‍പ്പടെയുള്ള ചുമതലകള്‍ക്കു ശേഷം വിരമിച്ച പ്രേമചന്ദ്ര കുറുപ്പ് ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്രയുടെ മുന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.
