ഭരണ മികവിൽ തലസ്ഥാന ജില്ല ജെറോമിക് ജോർജ് മികച്ച ജില്ലാ കളക്ടർ

തിരുവനന്തപുരം മികച്ച ജില്ലാ കളക്ടറേറ്റ്. 2024 റവന്യൂ പുരസ്കാരത്തിൽ തിരുവനന്തപുരത്തിന് 14 പുരസ്കാരങ്ങൾ. 2024ലെ റവന്യൂ പുരസ്കാരത്തിൽ തിളങ്ങി തിരുവനന്തപുരം ജില്ല.
റവന്യൂ, സർവേയും ഭൂരേഖയും വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്കാരത്തിൽ 11 വിഭാഗങ്ങളിലായി 14 പുരസ്കാരങ്ങൾ തലസ്ഥാന ജില്ല സ്വന്തമാക്കി. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് മികച്ച ജില്ലാ കളക്ടറിനുള്ള പുരസ്കാരം നേടിയത്. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തിരഞ്ഞെടുക്കപ്പെട്ടു.

2015 ബാച്ച് ഐ എ എസ് ഓഫീസർ ആണ് കോട്ടയം സ്വദേശിയായ ജെറോമിക് ജോർജ്. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയി തുടക്കം. ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്നു. 2022 ഓഗസ്റ്റ് 10നാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതല ഏൽക്കുന്നത്.

ജേക്കബ് സഞ്ജയ് ജോൺ ( ലാൻഡ് അക്വിസിഷൻ ), ഷീജ ബിഗം യു (എൽ. എ. എൻ. എച്ച്) എന്നിവർ മികച്ച ഡെപ്യൂട്ടി കളക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തഹസിൽദാർ (ജനറൽ) അരുൺ ജെ.എൽ (നെയ്യാറ്റിൻകര), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഷിഹാനാസ് കെ.എസ്. (എൽ എ ജനറൽ, തിരുവനന്തപുരം) എന്നിവരും പുരസ്‌കാരം നേടി.

സർവ്വേയും ഭൂരേഖയും വകുപ്പിൽ അഞ്ചു പുരസ്കാരങ്ങൾ തിരുവനന്തപുരം ജില്ല നേടി. ദക്ഷിണ മേഖല റീസർവ്വേ സൂപ്രണ്ട് – ശശികുമാർ എസ്( റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഹെഡ് സർവേയർ – കൃഷ്ണകുമാരി വി (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), മികച്ച സർവേയർ – സ്മിത എം.എസ് (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), കോൺട്രാക്ട് സർവ്വെയർ – അനൂപ് മോഹനൻ എം (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഡ്രാഫ്റ്റ്സ്മാൻ -രശ്മി ജി ( അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സർവ്വേ).

മികച്ച വില്ലേജ് ഓഫീസർ വിഭാഗത്തിൽ ഓരോ ജില്ലയിൽ നിന്നും മൂന്നുപേർക്കാണ് പുരസ്കാരം നൽകുന്നത്. രാജേഷ് പി എസ് (കല്ലറ), ഷഫീഖ് (പെരിങ്ങമല), സുൽഫിക്കർ (കുടവൂർ) എന്നിവർ മികച്ച വില്ലേജ് ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 24 വൈകിട്ട് നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

error: Content is protected !!