തിരുവനന്തപുരം : ശുപാര്‍ശ നടത്തിക്കൊടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ അസഭ്യം വിളിച്ചതായി പരാതി. കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാറിനെ ടൂറിസം വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഇ.സഹീദ് ആണ് അസഭ്യം പറഞ്ഞത്. സഹീദിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കൃഷ്ണകുമാര്‍ പരാതി നല്‍കി.
ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സഹീദ് തന്റെ സുഹൃത്തായ കോളജ് പ്രിന്‍സിപ്പലിന് ഒരു ശുപാര്‍ശ ചെയ്യാന്‍ കോളജ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിന്റെ സഹായം തേടി. അക്കാര്യം പറഞ്ഞുകൊണ്ടാണ് അസഭ്യവര്‍ഷം തുടങ്ങിയതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അതേസമയം, അസഭ്യം പറഞ്ഞത് സ്ഥിരീകരിച്ച സഹീദ്, കൃഷ്ണകുമാര്‍ തന്റെ സുഹൃത്താണെന്ന് ന്യായം പറഞ്ഞു.