റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇൻഫോസിസ് ചാമ്പ്യൻമാർ

ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെൻറ് 2023 ഇൻഫോസിസ് ചാമ്പ്യൻമാർ ; മന്ത്രി ശ്രീമതി വീണ ജോർജ് ഫൈനൽ മത്‌സരങ്ങൾ ഉത്‌ഘാടനം ചെയ്തു, ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു 

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്നോപാർക്കിലെ 95 ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരച്ച “റാവിസ് പ്രതിധ്വനി സെവൻസ്“ ടൂർണമെന്റ് ഫൈനലിൽ ഇൻഫോസിസ്, യു എസ് ടി യെ 3-0 ത്തിനു തോൽപ്പിച്ചു.  15 ഐ ടി കമ്പനികൾ പങ്കെടുത്ത വനിതകളുടെ ”പ്രതിധ്വനി ഫൈവ്സ്” ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ ഇൻഫോസിസ്, ടാറ്റാലെക്സിയെ 1-0 ത്തിനു തോൽപ്പിച്ചു.

ജൂലൈ 27 വ്യാഴാഴ്ച 3:30 നു ടെക്നോപാർക് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനൽ മത്സരങ്ങളുടെ ഉദ്‌ഘാടനം കേരളത്തിന്റെ ആരോഗ്യ, വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീമതി. വീണ ജോർജ് നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകനായ ശ്രീ ജോ പോൾ അഞ്ചേരി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീമതി. ലീന കെ എ, മുൻ ലോക ബോക്സിങ് ചാമ്പ്യൻ ശ്രീമതി കെ സി ലേഖ തുടങ്ങിയ വിശിഷ്ട വ്യക്തികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ന്റെയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ നൂറിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാർ പങ്കെടുത്തു. ഫുട്ബോൾ ഫൈനൽ മത്സരങ്ങൾ കാണുവാൻ ആയിരത്തിഅഞ്ഞൂറിലധികം ടെക്കികൾ ഗ്രൗണ്ടിലെത്തിയിരുന്നു 

സെവൻസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് ഇരുപത്തി അയ്യായിരം രൂപയും എവർ റോളിംഗ് ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും ലഭിച്ചു. ഫൈവ്സ് ടൂർണമെന്റ് ജേതാക്കൾക്ക് പതിനായിരം രൂപയും ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാർക്കും, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാർക്കും, മികച്ച ഗോൾകീപ്പർമാർക്കും പ്രത്യേകം പുരസ്കാരങ്ങൾ നൽകി. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കായികതാരത്തിനു പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടായിരുന്നു.

പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്. മെയ് ആദ്യ വാരം കേരള സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ ശ്രീ യു ഷറഫ്അലി ആണ് ടൂർണമെന്റ് ഉത്ഘാടനം നിർവഹിച്ചത്. മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂർണമെന്റാണ് ഇന്നലെ സമാപിച്ചത്. 

പ്രതിധ്വനി7s – പുരുഷന്മാർ (പങ്കെടുത്ത ടീമുകൾ – 95)

ഒന്നാം സ്ഥാനം, വിജയികൾ – ഇൻഫോസിസ് (Infosys)First Prize, Winners – Infosys 

രണ്ടാം സ്ഥാനം, റണ്ണേഴ്‌സ് അപ്പ് – യു എസ്‌ ടി (UST)Second Prize, Runner Up – UST

മൂന്നാം സ്ഥാനം – ടി സി എസ് (TCS)3rd Prize – TCS

ഫെയർ പ്ലെയ് അവാർഡ് – ക്യൂബസ്റ്റ് (QBurst)Fair play Award – QBurst 

മികച്ച കളിയ്ക്കാരൻ – മുഹമ്മദ് സാബിൽ(ഇൻഫോസിസ്)Player of Tournament – Muhammed Sabil (Infosys)

ടോപ്പ് സ്‌കോറർ – നോളൻ ചാൾസ്(ടി സി എസ്)Top Scorer – Nolen Charles ( TCS)

മികച്ച ഗോൾ കീപ്പർ – റെബിൻ എബിസൺ സക്കറിയാസ്(സാഫിൻ)Best Goal Keeper – Rebin Ebison Zacharias ( Zafin) 

ഫൈനലിലെ മികച്ച കളിയ്ക്കാരൻ – ഹരി കൃഷ്ണൻ വി അർ(ഇൻഫോസിസ്)Best Player in Finals – Hari Krishnan V R (Infosys)

ടോപ്പ് സ്‌കോറർ(ഫേസ് 1) – കൃഷ്ണദാസ് എം(പോളസ്), ഹാബിൻ ലിനു ജോൺ(പോളസ്)Top Scorer in Phase1 – Krishnadas(Polus) and Habin Linu John (Polus)

പ്രതിധ്വനി5s – വനിതകൾ (പങ്കെടുത്ത ടീമുകൾ -15)

വിജയികൾ, ഒന്നാം സ്ഥാനം,  – ഇൻഫോസിസ്Winners – Infosys 

രണ്ടാം സ്ഥാനം – ടാറ്റ എൽക്സിRunners Up – Tataelxsi 

മൂന്നാം സ്ഥാനം – യു എസ്‌ ടി3rd Place – UST

മികച്ച കളിയ്ക്കാരി – ജൂലി എലിസ് ലാജി(ഇൻഫോസിസ്)Player Of the tournament – July Elis Laji (Infosys)

ടോപ്പ് സ്‌കോറർ – ജനറ്റ് എ ജോർജ്(ക്വെസ്റ്റ് ഗ്ലോബൽ)Top scorer – Jenet a George ( Quest Global)

മികച്ച ഗോൾ കീപ്പർ – ആയിഷ നൂറുദ്ധീൻ(എച്ച് ആൻഡ് ആർ ബ്ലോക്ക്)Best Goal Keeper – Aisha Noorudeen (H&R Block)

ഫൈനലിലെ മികച്ച കളിയ്ക്കാരി – നീത സുഭാഷ്(ടാറ്റ എൽക്സി)Best Player in Finals – Neetha Subhash (Tataelxsi)

no images were found

error: Content is protected !!